കു​വൈ​ത്ത് സേ​ന മേ​ധാ​വിയും അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​ന​യു​ടെ മേ​ധാ​വി​യും ച​ര്‍​ച്ച ന​ട​ത്തി

0

കു​വൈ​ത്ത് : കു​വൈ​ത്ത് സേ​ന മേ​ധാ​വി ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖു​ദ്റും അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​ന​യു​ടെ മേ​ധാ​വി​യും അ​ഞ്ചാം ക​പ്പ​ല്‍​പ​ട​യു​ടെ നാ​യ​ക​നു​മാ​യ ജ​ന​റ​ല്‍ ജോ​ണ്‍ മാ​ല്‍​വി​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ച​ര്‍​ച്ച ന​ട​ത്തി. കു​വൈ​ത്ത് സൈ​ന്യ​ത്തി​ലെ പ്ലാ​നി​ങ്​ ആ​ന്‍​ഡ്​ ഓ​പ​റേ​ഷ​ന്‍ വി​ഭാ​ഗം ഉ​പ​മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ക​ന്ദ​രി, കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​ന്യ​ത്തി​ലെ ഓ​ഫി​സ്​ മേ​ധാ​വി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. നാ​വി​ക മേ​ഖ​ല​യി​ല്‍ പു​തി​യ അ​റി​വു​ക​ളും പ​രി​ച​യ​വും പ​ങ്കു​വെ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു ച​ര്‍​ച്ച. ഇ​തി​നു​പു​റ​മെ, ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച​യാ​യി. ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​റ​ല്‍ ജോ​ണ്‍ കു​വൈ​ത്തി​ലെ​ത്തി​യ​ത്.

Leave A Reply

Your email address will not be published.