ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലില്‍

0

ഖത്തര്‍ : ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. അബുദാബിയിലെ സയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ഫുട്ബോളിലെ കരുത്തരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ സെമി ഫൈനലിലെത്തിയത്(1-0). 79-ാം മിനിറ്റില്‍ അബ്ദുല്‍അസീസ് ഹാത്തിമാണു ഖത്തറിനു വേണ്ടി വിജയഗോള്‍ നേടിയത്. യുഎഇ- ഓസ്ട്രേലിയ ക്വാര്‍ട്ടര്‍ മല്‍സര വിജയികളെ ഖത്തര്‍ ചൊവ്വാഴ്ച സെമിയില്‍ നേരിടും.

Leave A Reply

Your email address will not be published.