വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘കാലംസത്’ വിക്ഷേപിച്ചു

0

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ പുതിയ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഉപഗ്രഹമായ ‘കാലംസത്’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ചു. നാല്പത്തിയാറാമത്തെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ നിന്നുമാണ് ഈ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരിനോടനുബന്ധിച്ചാണ് ഈ പുതിയ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. വ്യാഴം രാത്രി 11.37 നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്, ഇത് നാല് ഘട്ടങ്ങളിലായിട്ടാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്.

Leave A Reply

Your email address will not be published.