പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ പ്രശംസിച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

0

ന്യൂ ഡല്‍ഹി : ഭാ​ര​ത​ര​ത്ന പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി​യെ പ്രശംസിച്ച്‌ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. ത​ന്‍റെ നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ശ​ക്ത​മാ​യ അ​ട​യാ​ളം പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ് പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി. ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​മു​ഖ​നാ​യ രാ​ജ്യ​ത​ന്ത്ര​ജ്ഞ​നാ​ണ് അദ്ദേഹം. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​സ്വാ​ര്‍​ഥ​മാ​യി അ​ക്ഷീ​ണം രാ​ജ്യ​ത്തി​നു വേ​ണ്ടി അ​ദ്ദേ​ഹം സേ​വ​നം ചെ​യ്തു. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ത​ന്‍റേ​താ​യ അ​ട​യാ​ളം പ​തി​പ്പി​ക്കാ​ന്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി​ക്കു സാ​ധി​ച്ചുവെന്നും അ​ദ്ദേ​ഹ​ത്തി​നു ഭാ​ര​ത​ര​ത്ന ല​ഭി​ച്ച​തി​ല്‍ ആ​ഹ്ലാ​ദി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.