പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ ജയം

0

പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ ജയം. ഡിഎല്‍എസ് നിയമം വഴിയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത അമ്ബത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 33 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 187 റണ്‍സ് എടുത്തുനില്‍ക്കെ മഴ എത്തുകയായിരുന്നു. പിന്നീട് കളി തുടരാന്‍ സാധിച്ചില്ല. അവസാനം . ഡിഎല്‍എസ് നിയമം വഴി സൗത്താഫ്രിക്ക 13റണ്‍സിന് വിജയിക്കുകയായിരുന്നു. സൗത്താഫ്രിക്ക പരമ്ബരയില്‍ 2-1 മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് കളികള്‍ ആണ് പരമ്ബരയില്‍ ഉള്ളത്. പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹക്ക് സെഞ്ചുറി നേടിയിരുന്നു. ബാബര്‍ അര്‍ധശതകവും നേടിയിരുന്നു. ഇവരുടെ ബാറ്റിംഗ് മികവിലാണ് പാകിസ്ഥാന്‍ 300 റണ്‍സ് നേടിയത്. എന്നാല്‍ മഴ കാരണം സൗത്ത് ആഫ്രിക്ക ജയിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.