രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം മാറ്റിവച്ചു

0

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനം നടത്തുന്നതിനെ തുടര്‍ന്ന് അന്നേദിവസം നിയമസഭ ചേരില്ല. 29ന് രാവിലെയാണ് രാഹുല്‍ കൊച്ചിയിലെത്തുന്നത്. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. പകരം ഫെബ്രുവരി ഒന്നിനാണ് നിയമസഭ ചേരുന്നത്. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടി. ഏഴാം തിയതി സഭ പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്ന്, സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകയായിരുന്നു.

Leave A Reply

Your email address will not be published.