രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

0

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങും. ഇതിന് ശേഷമാകും രാജ്യം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് കടക്കുക. തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്മാരെ മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി.

Leave A Reply

Your email address will not be published.