ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ഇന്ന്

0

മെല്‍ബണ്‍ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ ജാപ്പനീസ് താരം നവോമി ഒസാക്കയും, ചെക്ക് പ്പബ്ലിക്കിന്‍റെ പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. ഒസാക്ക നാലാം സീഡും , ക്വിറ്റോവ എട്ടാം സീഡുമാണ്. ഫൈനലില്‍ ജയിക്കുന്നയാള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തും. ഇരുവരും കരിയറില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. യുഎസ് ഓപ്പണിന് ശേഷമുള്ള ആദ്യ പ്രധാന കിരീടം ഒസാക്ക ലക്ഷ്യമിടുമ്ബോള്‍, 2016ല്‍ അക്രമിയുടെ കത്തിക്കുത്തേറ്റ ശേഷമുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കാനാണ് രണ്ടു തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള ക്വിറ്റോവയുടെ ശ്രമം. കത്തിക്കുത്തേറ്റശേഷം മത്സര ടെന്നീസിലേക്ക് തിരിച്ചെത്താന്‍ ക്വിറ്റോവയ്ക്ക് ഡോക്ടര്‍മാര്‍ പത്തുശതമാനം സാധ്യത മാത്രമെ പ്രവചിച്ചിരുന്നുള്ളു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫൈനല്‍ തുടങ്ങും.

Leave A Reply

Your email address will not be published.