ഇന്ത്യ എ ഇംഗ്ലണ്ട്‌ ലയണ്‍സ്‌ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ ജയം

0

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഇന്ത്യ എ ഇംഗ്ലണ്ട്‌ ലയണ്‍സ്‌ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ ജയം. ഇന്ത്യന്‍ ജയം 60 റണ്‍സിനായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ എ 172 ന്‌ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്‌ 30.5 ഓവറില്‍ 112 റണ്‍സ്‌ എടുക്കാനെ കഴിഞ്ഞുള്ളു.. ഇതാടെ അഞ്ച്‌ മല്‍സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ എ 3-0 ന്‌ സ്വന്തമാക്കി. നാലാം ഏകദിനം ചൊവ്വാഴ്ച്ച ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ നടക്കും.

Leave A Reply

Your email address will not be published.