അയോദ്ധ്യ കേസ് നാളെ പരിഗണിക്കില്ല; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

0

ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് നാളെ പരിഗണിക്കില്ല. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 29 മുതല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്‌ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന് വേണ്ടി അയോദ്ധ്യയുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകനായിരിക്കെ ഹാജരായതിനാല്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് യു.യു ലളിത് പിന്‍മാറിയതോടെ ബെഞ്ച് പുനഃസംഘടിപ്പിച്ച്‌ ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കാന്‍ ചീഫ്ജസ്റ്റിസ് തീരുമാനിച്ചത്.
ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

Leave A Reply

Your email address will not be published.