ചൈ​ന​യ്ക്ക് ന​ല്‍​കി​യ ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍ ലി​ങ്ക് പ​ദ്ധ​തി മ​ലേ​ഷ്യ റ​ദ്ദാ​ക്കി

0

ക്വ​ലാ​ലം​പൂ​ര്‍: ചൈ​ന​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍ ലി​ങ്ക് പ​ദ്ധ​തി മ​ലേ​ഷ്യ റ​ദ്ദാ​ക്കി. നി​ല​വി​ലെ സാമ്പത്തിക സ്ഥി​തി അ​നു​സ​രി​ച്ച്‌ ഇ​ത് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മ​ലേ​ഷ്യ​ന്‍ ധ​ന​കാ​ര്യ മ​ന്ത്രി അ​സ്മി​ന്‍ അ​ലി പ​റ​ഞ്ഞു. 1960 കോ​ടി ഡോ​ള​ര്‍ ക​രാ​ര്‍ തു​ക വ​രു​ന്ന പ​ദ്ധ​തി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. മ​ലേ​ഷ്യ 25,100 കോ​ടി ഡോ​ള​റി​ന്‍റെ ക​ട​ക്കെ​ണി​യി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. അ​തി​നാ​ല്‍ മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​ക്കി​യ പ​ല ക​രാ​റു​ക​ളും ‌പു​നഃ​പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്നെ​ങ്കി​ല്‍ പ്ര​തി​വ​ര്‍​ഷം 12.12 കോ​ടി ഡോ​ള​ര്‍ പ​ലി​ശ​യാ​യി മാ​ത്രം ചൈ​ന​യ്ക്ക് ന​ല്‍​കേ​ണ്ടി​വ​രു​മാ​യി​രു​ന്നു​വെ​ന്ന് അ​ലി പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.