ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം സൈന നെഹ്‍വാളിന്

0

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം സൈന നെഹ്‍വാള്‍ സ്വന്തമാക്കി. ഫൈനല്‍ മത്സരത്തിനിടയില്‍ മുന്‍ ലോക ചാമ്ബ്യന്‍ കരോലിന മാരിന്‍ പരുക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് സൈന കിരീടം സ്വന്തമാക്കിയത്. മത്സരം ആരംഭിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ പരുക്ക് കരോലിന മാരിനെ പിടികൂടുകയായിരുന്നു. തുടക്കത്തില്‍ മുന്നിട്ട് നിന്നതും കരോലിന മാരിനായിരുന്നു. സ്കോര്‍ 4-1ന് മുന്നിട്ട് നില്‍ക്കുമ്ബോഴായിരുന്നു പരുക്കിനെ തുടര്‍ന്ന് പിന്മാറാന്‍ കരോലിന തീരുമാനിച്ചത്. ചൈനയുടെ ഹെ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സൈന ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സൈന അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 18-21, 21-12, 21-18 എന്ന സ്കോറിനായിരുന്നു ജയം.

Leave A Reply

Your email address will not be published.