ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: ശബരിമല മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച്‌ തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും, ശബരിമല വിഷയവുമായി ബന്ധപ്പെട്ട മറ്റു കേസുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മക്കയിലുള്ള പൊലീസുകാര്‍ അകമ്ബടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലുണ്ട്.

Leave A Reply

Your email address will not be published.