മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

0

ന്യൂഡല്‍ഹി: അല്‍ഷിമേസ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രതിരോധ മന്ത്രിയും ജനതാ പാര്‍ട്ടി സ്ഥാപകാംഗവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി 14-ാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രായ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.