ന്യൂസിലണ്ടിനെതിരായ മൂന്നാം ഏക ദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം

0

ബേ ഓവല്‍: ന്യൂസിലണ്ടുമായുള്ള മൂന്നാം ഏക ദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ന്യൂസിലണ്ട് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. രോഹിതിന്‍റെയും വിരാട് കൊഹ്ലിയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് നിര്‍ണായകമായത്. റായുഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്ബരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ന്യൂസിലണ്ടില്‍ ഇന്ത്യ ഏകദിന പരമ്ബര സ്വന്തമാക്കുന്നത്.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്ബതാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്‌ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് കൊഹ്ലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിതിനെ 29ാം ഓവറില്‍ 62ല്‍ നില്‍ക്കേ കൊഹ്‌ലിയെ(60), 32ാം ഓവറില്‍ ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168. എന്ന നിലയിലായി. കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യന്‍ പട ജയത്തിലെത്തി.

Leave A Reply

Your email address will not be published.