ജപ്പാന്‍ ഏഷ്യാക്കപ്പ് ഫൈനലില്‍

0

അല്‍ഐന്‍: ഏഷ്യയിലെ ഒന്നാം റാങ്കുകാരായ ഇറാനെ 3-0ത്തിന് തരിപ്പണമാക്കി ജപ്പാന്‍ ഏഷ്യന്‍ കപ്പ് ഫൈനലില്‍. രണ്ടു ഗോളുമായി മിന്നിച്ച യൂയ ഒസാകോയുടെ പ്രകടനത്തിലാണ് ഇറാനെ ജപ്പാന്‍ മറികടന്നത്. ഇന്ന് നടക്കുന്ന യു.എ.ഇഖത്തര്‍ പോരാട്ടത്തിലെ വിജയികള്‍ ഫൈനലില്‍ ജപ്പാനെ നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍. അഞ്ചാം ഏഷ്യന്‍ കിരീടത്തിലേക്ക് ചുവടുറപ്പിക്കാനിറങ്ങിയ ജപ്പാന്‍, ഇറാനെതിരെ നിറഞ്ഞു കളിച്ചു. ആകാരത്തില്‍ കരുത്തരായ ഇറാനിയന്‍ താരങ്ങള്‍ ജപ്പാനെതിരെ പലപ്പോഴായി പരുക്കന്‍ കളികളാണ് പുറത്തെടുത്തത്. എന്നാല്‍, ടെക്‌നിക്കല്‍ ഗെയിമിലൂടെ കളംവാണ ജപ്പാന്‍ ക്ഷമ കൈവിട്ടില്ല. ആദ്യ പകുതി ഇരു ഗോള്‍മുഖത്തേക്കും മികച്ച നീക്കങ്ങള്‍ എത്തിയെങ്കിലും വലകുലുങ്ങിയില്ല. എന്നാല്‍, രണ്ടാം പകുതി തന്ത്രം മാറ്റിപ്പിടിച്ച ജപ്പാന്‍ ഇറാന്‍ വലയിലേക്ക് മൂന്നു തവണ നിറയൊഴിച്ചു. 56-ാം മിനിറ്റില്‍ യൂയ ഒസാകോയിലൂടെ ഗോള്‍വേട്ട തുടങ്ങിയ ജപ്പാന്, വാറിന്റെ സഹായത്തില്‍ പെനാല്‍റ്റിയും ലഭിച്ചതോടെ കളി വരുതിയിലായി. ഒസാകോ തന്നെയാണ് ഗോള്‍ നേടിയത്. ഒടുവില്‍ ഇഞ്ചുറി സമയം മൂന്നാം ഗോളും വഴങ്ങിയതോടെ (ജെന്‍കി ഹരാഗുചി92) ഇറാന്‍ തോല്‍വി ഉറപ്പിച്ചു.

Leave A Reply

Your email address will not be published.