‘കുമ്ബളങ്ങി നൈറ്റ്സ്’ന്‍റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടു

0

‘കുമ്ബളങ്ങി നൈറ്റ്സ്’ന്‍റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ‘ചെരാതുകള്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് പുറത്തു വിട്ടത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുശിന്‍ ശ്യാം ഈണം പകരുന്നു. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യൂ തോമസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ ശക്തമായൊരു നെഗറ്റീവ് വേഷത്തിലും ചിത്രത്തിലുണ്ട്. രചന ശ്യാം പുഷ്‌ക്കരന്‍. വര്‍ക്കിങ് ക്‌ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറില്‍ നസ്രിയ, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ഫെബ്രുവരി 7-ന് പുറത്തിറങ്ങും.

Leave A Reply

Your email address will not be published.