കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും

0

കൊച്ചി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്ബാശേരിയിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്‍റെ വീട്ടില്‍ പോയ ശേഷമാണ് മറൈന്‍ഡ്രൈവിലെ പൊതുയോഗത്തിനെത്തുന്നത്. ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാനും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് രാഹുല്‍ എത്തുന്നത്.
ഇന്ന് വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും.കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്.

Leave A Reply

Your email address will not be published.