സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

0

ഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്ബനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ‌ന്‍റെ വാദം. 100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണക്കുകൂട്ടല്‍. ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.