‘പി എം നരേന്ദ്ര മോദി’ ചിത്രീകരണം ആരംഭിച്ചു

0

പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്‌റോയിയെ നായകനാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിവിത കഥ പറയുന്ന ‘പി. എം നരേന്ദ്ര മോദി’യുടെ ചിത്രീകരണം ആരംഭിച്ചു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി വിവേക് ഒബ്‌റോയി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കു വെച്ചത്.

മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് ‘പി.എം. നരേന്ദ്രമോദി’ സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്ത്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക.

 

 

Leave A Reply

Your email address will not be published.