ഇന്നുമുതല്‍ അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം

0

മുംബൈ: ഗാന്ധിയന്‍ അണ്ണാ ഹസാരെ കേന്ദ്രത്തില്‍ ലോക്പാലിന്‍റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തകളുടെയും നിയമനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും കര്‍ഷക ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരം ഇന്നുമുതല്‍. മുംബൈയില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെ അഹമ്മദ്നഗര്‍ ജില്ലയിലെ തന്‍റെ ഗ്രാമമായ റാളെഗണ്‍ സിദ്ധിയിലാണു സമരം. ഒട്ടേറെ അണികള്‍ ഇവിടെയെത്താന്‍ തയാറെടുത്തെങ്കിലും അതതു സംസ്ഥാനങ്ങളില്‍ സമാന്തര പ്രക്ഷോഭങ്ങള്‍ നടത്താനാണു ഹസാരെയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം. റഫാലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.