വെന്വസേലയിലെ എണ്ണ കമ്ബനികള്‍ക്ക് അമേരിക്കയുടെ നിരോധനം

0

വെനസ്വേല: വെന്വസേലയിലെ എണ്ണ കമ്ബനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ നിന്നാണ് വെന്വസേലയിലേക്കുള്ള 41 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ച്‌ പകരം യുവാന്‍ ഗെയ്ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് ആഴ്ചകള്‍ക്ക് മുമ്ബേ നിലപാടെടുത്തിരുന്നു. വെനസ്വേലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.