വ്യവസായ വികസന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിസഭ

0

സൗദി അറേബ്യ : വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് സൗദി വിഷന്‍ 2030 ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശി വ്യവസായ വികസന പദ്ധതി തിങ്കളാഴ്‌ച്ചയാണ് തുടക്കം കുറിച്ചത് . നാല് മേഖലയിലെ വളര്‍ച്ചക്ക് വ്യവസായ വികസന പദ്ധതി ഊന്നല്‍ നല്‍കുമെന്ന് മന്ത്രിസഭാതീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച വാര്‍ത്താവിനിമയ മന്ത്രി തുര്‍ക്കി അബ്​ദുല്ല അശ്ശബാന പറഞ്ഞു.
ദേശീയ വരുമാനത്തില്‍ 1.2 ട്രില്യന്‍ വര്‍ധനവാണ് ഇതില്‍ പ്രഥമം. 1.7 ട്രില്യന്‍റെ അധിക നിക്ഷേപം ഉണ്ടാക്കാനും പദ്ധതിയിലൂടെ സാധിക്കും. ഒരു ട്രില്യനിലധികം പെട്രോളിതര വരുമാനമുണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ മൂന്നാമത്തെ ഊന്നല്‍. 1.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്നതും പദ്ധതിയുടെ പ്രത്യക്ഷ നേട്ടമാണ്. വ്യവസായം, ഊര്‍ജം, മിനറല്‍, ലോജിസ്​റ്റിക്‌സ് തുടങ്ങിയ മേഖലയില്‍ 330 ലധികം പുതിയ ചിന്തകള്‍ പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ് വരുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.

Leave A Reply

Your email address will not be published.