ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

0

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. ബാലഭാസ്കറിന്‍റെ അച്ഛന്‍ സി കെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിന്‍റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.
നേരത്തെ ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്‍റെ നിഗമനം. ബാലഭാസ്കറിന്‍റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും മകന്‍റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം. ബാലഭാസ്കറിന്‍റെ സാമ്ബത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്‍റെ നിഗമനം.

Leave A Reply

Your email address will not be published.