സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം നടക്കും. ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. ശബരിമല വിവാദത്തെത്തുടര്‍ന്ന് വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേക സഹായവും പ്രഖ്യാപിച്ചേക്കും. പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും. പ്രളയത്തില്‍ തകര്‍ന്ന ജീവനോപാധികള്‍ പുനസ്ഥാപിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. കെഎസ്‌ആര്‍ടിസിക്കുളള സഹായം തുടരും. പുനര്‍നിര്‍മാണത്തിന് ഒരു വാര്‍ഷിക പദ്ധതിയോളം തുക വേണമെങ്കിലും കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്തത് പ്രതിസന്ധിയാണ്. അനിവാര്യമില്ലാത്ത പദ്ധതികള്‍ വെട്ടിച്ചുരുക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.