‘വൈറസ്’ ഏപ്രില്‍ 11ന്

0

ആഷിഖ് അബു കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ പ്രമേയമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത്. ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നടി രേവതി ആരോഗ്യമന്ത്രിയുടെ വേഷത്തിലെത്തുന്നുവെന്നാണ് സൂചനകള്‍.

Leave A Reply

Your email address will not be published.