പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍

0

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയലാകും ബജറ്റ് അവതരിപ്പിക്കുക. സമ്ബൂര്‍ണ്ണ ബജറ്റല്ല ഇടക്കാല ബജറ്റ് തന്നെയാകും അവതരിപ്പിക്കുകയെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ നിരവധി ജനപ്രിയ പദ്ധതികളുണ്ടാകുമെന്നതാണ് കണക്കുകൂട്ടല്‍. രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ചയായ കര്‍ഷ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചേക്കും. ഒപ്പം ആദായ നികുതി പരിധിയിലും മാറ്റം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാളെ രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഇന്ന് രാജ്യസഭയിലെ കക്ഷിനേതാക്കളുടെ യോഗം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ അധ്യക്ഷതയില്‍ ചേരും. ഫെബ്രുവരി 13നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക.

Leave A Reply

Your email address will not be published.