ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 137 പോയിന്റ് ഉയര്‍ന്ന് 35730ലും നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 10684ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 919 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി, 470 ഓഹരികള്‍ നഷ്ടത്തിലുമാണ്. 66 ഓഹരികള്‍ക്ക് മാറ്റമില്ല. കോബ്രപോസ്റ്റ് ആരോപണത്തെ തുടര്‍ന്ന് ഡിഎഫ്‌എച്ച്‌എല്‍ന്‍റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു.
ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി. ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.