നടിയെ ആക്രമിച്ച കേസ് മാര്‍ച്ച്‌ ആറിലേയ്ക്ക് മാറ്റി

0

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച്‌ ആറിലേക്ക് മാറ്റി. കേസിന്‍റെ വിചാരണയ്ക്ക് വനിതാജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഈ ഹര്‍ജികളില്‍ തീര്‍പ്പായാലേ വിചാരണ നടപടികള്‍ തുടങ്ങാനാവൂ. ഇതു കണക്കിലെടുത്താണ് കോടതി തുടര്‍നടപടികള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്. അതേസമയം പ്രതിയായ നടന്‍ ദിലീപ് കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Leave A Reply

Your email address will not be published.