ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

0

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഹാക്കര്‍മാരുടെ ഗ്രൂപ്പായ കേരള സൈബര്‍ വാറിയേഴ്‌സ്ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്  ഹാക്ക് ചെയ്തു. ‘ഹിന്ദുമഹാസഭ തുലയട്ടെ’ എന്ന് തലക്കെട്ടും ഗാന്ധിജിയെയും അഹിംസയെയും പറ്റിയുള്ള സന്ദേശവും സൈറ്റില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിജിയുടെ ചിത്രത്തിലേയ്ക്ക് ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡെ നിറയൊഴിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ നടത്തുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.