സംസ്ഥാന ബജറ്റ്​ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

0

തി​രു​വ​ന​ന്ത​പു​രം: ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. തോമസ് ഐസക് അവതരിപ്പിക്കുന്നത് പത്താമത്തെ ബജറ്റാണ് ഇന്നത്തേത്. ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജനങ്ങള്‍. ബജറ്റില്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്
ഊന്നല്‍ നല്‍കുന്ന പദ്ധതികളും വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം.

Leave A Reply

Your email address will not be published.