ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

0

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 665.44 പോയിന്റ് ഉയര്‍ന്ന് 36256.69ലും നിഫ്റ്റി 179.20 പോയിന്റ് ഉയര്‍ന്ന് 10831ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1403 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്ബനി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയത്.

യെസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഊര്‍ജം, ലോഹം, ബാങ്ക്, വാഹനം, ഐടി, ഇന്‍ഫ്ര, എഫ്‌എംസിജി തുടങ്ങിയ മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലായിരുന്നു.

Leave A Reply

Your email address will not be published.