തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം

0

തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം തന്നെ ആരംഭിക്കും. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷനാകും ഇതിന്റെ ചുമതല. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം – കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക.

Leave A Reply

Your email address will not be published.