തന്നെ വധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ്

0

വെനിസ്വേല: തന്നെ വധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു . ഒരു റഷ്യന്‍ വാര്‍ത്താ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഡുറോയുടെ ആരോപണം. ഡൊണാള്‍ഡ് ട്രംപ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നെന്നും ഇതിനായി കൊളംബിയന്‍ സര്‍ക്കാരിനെയും മാഫിയയെയും സമീപിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ട്രംപും കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കുമായിരിക്കുമെന്നും മഡുറോ പറഞ്ഞു. മഡുറോയെ പ്രസിഡന്റായി അംഗീകരിക്കാന്‍ യുഎസ് അടക്കം 14 രാജ്യങ്ങള്‍ ഇത് വരെ തയാറായിട്ടില്ല. അമേരിക്ക ജുവാന്‍ ഗുവാഡോയെ ആക്ടിങ്ങ് പ്രസിഡന്റാക്കി അവരോധിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.