ഇ​ട​ക്കാ​ല ബ​ജ​റ്റ് ചോ​ര്‍​ന്നെ​ന്ന് ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

0

ന്യൂ​ഡ​ല്‍​ഹി: ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ബ​ജ​റ്റ് ചോ​ര്‍​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ബ​ജ​റ്റി​ലെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. പാ​ര്‍​ട്ടി നേ​താ​വ് മ​നീ​ഷ് തി​വാ​രി​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. രാ​വി​ലെ 11 നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​ള​ള പീ​യു​ഷ് ഗോ​യ​ല്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക. സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ബ​ജ​റ്റ് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നും തി​വാ​രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​വി​വ​ര​ങ്ങ​ള്‍ ബ​ജ​റ്റി​ല്‍ അ​തേ​പോ​ലെ വ​ന്നാ​ല്‍, അ​തി​നെ ബ​ജ​റ്റ് ചോ​ര്‍​ച്ച​യാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ എ​ന്നും തി​വാ​രി ചോ​ദി​ച്ചു.

Leave A Reply

Your email address will not be published.