നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

0

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് വെന്റിലേറ്ററില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മുറിയിലേക്ക് മാറ്റാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രക്തസമ്മര്‍ദ്ദവും, രക്തത്തിലെ ഓക്സിജന്‍ നിലയുമെല്ലാം സാധാരണ നിലയിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ ഡബ്ബിങിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയ ഇദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി 30ന് രാവിലെയാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.