ഏഷ്യന്‍ കപ്പ‌് ഫൈനല്‍ ഇന്ന‌്

0

അബുദാബി ജപ്പാന്‍റെ പരിചയസമ്ബത്തും ഖത്തറിന്‍റെവും ഏഷ്യന്‍ കപ്പ‌് ഫുട‌്ബോള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍. ഇന്നു രാത്രി ഏഴരയ‌്ക്ക‌് അബുദാബിയിലെ സയിദ‌് സ‌്പോര്‍ട‌്സ‌് സിറ്റി സ‌്റ്റേഡിയത്തിലാണ‌് കളി. ജപ്പാന്‍ അഞ്ചാം തവണയാണ‌് ഫൈനലിലെത്തുന്നത‌്; ഖത്തര്‍ ആദ്യമായും. ജപ്പാന‌് ലോകകപ്പുപോലെ വലിയ വേദികളിലെ മത്സരപരിചയവുമുണ്ട‌്.

സെമിഫൈനലില്‍ ഇറാനെ മൂന്നു ഗോളിന‌് തകര്‍ത്താണ‌്‌ ജപ്പാന്‍ കലാശക്കളിക്ക‌് എത്തിയത‌്.ഖത്തറാകട്ടെ, അടുത്ത ലോകകപ്പിന്‍റെ ആതിഥേയരാണ‌്. അതിനിടെ, കിട്ടുന്ന ഏഷ്യന്‍കിരീടം അവര്‍ക്ക‌് ഒരുക്കത്തിനും ലോകകപ്പ‌് മത്സരങ്ങളിലും നല്‍കുന്ന ഉത്തേജനം ചെറുതാകില്ല. സെമിയില്‍ ആതിഥേയരായ യുഎഇയെ നാലു ഗോളിന‌് തരിപ്പണമാക്കിയാണ‌് ഖത്തറിന്‍റെ വരവ‌്.

Leave A Reply

Your email address will not be published.