സംവിധായനകനും നാടകകൃത്തുമായ തുപ്പേട്ടന്‍ അന്തരിച്ചു

0

പ്രശസ്ത നാടകകൃത്തും സംവിധായനകനും ചിത്രകാരനുമായ തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്ബൂതിരി) അന്തരിച്ചു. തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003ല്‍ ‘വന്നന്ത്യേ കാണാം’ എന്ന നാടകത്തിലൂടെ നേടി. 1929 മാര്‍ച്ച്‌ ഒന്നിന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്ബൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സിഎന്‍എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്‌എംടി എച്ച്‌എസ് ചേലക്കര, മഹാരാജാസ് കോളജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒരു വര്‍ഷം കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 വര്‍ഷം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാധ്യാപകനായിരുന്നു.ഭാര്യ: ഉമാദേവി. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്‍.

Leave A Reply

Your email address will not be published.