കുപ്പം പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം

0

തളിപ്പറമ്ബ്:നോര്‍ത്ത് കുപ്പം സി എച്ച്‌ മുഹമ്മദ് കോയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫ്‌ളഡ് ലൈറ്റ് കുപ്പം പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണ് ഇന്ന് തുടക്കമാകും.

പ്രമുഖ ടീമുകളായ എം ആര്‍ എസ്, ബ്ലാക്ക് ആന്റ് വൈറ്റ്, ട്വന്റി ട്വന്റി, സി എച്ച്‌ ഫ്രണ്ട്‌സ്, ഖത്തര്‍ ഫ്രണ്ട്‌സ്, ഗ്രീന്‍ ടൈഗേഴ്‌സ് എഫ് സി, എസ് ഐ സി ജിദ്ദ, ഹല എഫ് സി ടോപ് ട്വിന്‍സ്, അല്‍ ഐന്‍ എഫ് സി, അമിഗോസ് എഫ് സി കരിമ്ബിച്ചാല്‍ എന്നിവരാണ് അഞ്ചാം സീസണില്‍ രണ്ട് ഗ്രൂപ്പുകളിലായി ഇറങ്ങുന്നത്.

കളിക്കാരെ ലേലത്തില്‍ തെരഞ്ഞെടുക്കുന്ന കുപ്പം പ്രീമിയര്‍ ലീഗ് മറ്റു പ്രീമിയര്‍ ലീഗുകളില്‍ നിന്നും ഏറെ വ്യത്യസ്തതകളോടെയാണ് നടക്കുന്നത്. ഇന്ന് വൈകുന്നേരം 4 ന് മുഴുവന്‍ ടീം അംഗങ്ങളും ഫുട്‌ബോള്‍ പ്രേമികളും അണിനിരക്കുന്ന വിളമ്ബരജാഥ നടക്കും. ശേഷം സി.എച്ച്‌ മിനി സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍ വിനീഷ് ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍ മുഖ്യാതിഥിയാകും.

Leave A Reply

Your email address will not be published.