കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും

0

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങളും പദ്ധതികളുമാകും ഇടക്കാല ബജറ്റിലുണ്ടാവുകയെന്നാണ് വിലയിരുത്തല്‍. ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയല്‍ ആണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ, ആദായ നികുതി പരിധി ഉയര്‍ത്തല്‍, ചെറുകിട വ്യാപര മേഖലയ്ക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങള്‍ എന്നിവയും ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave A Reply

Your email address will not be published.