മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ ഉത്തരവ് പിന്‍വലിച്ചു

0

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകള്‍ വഴി നേരിട്ട് തന്നെ മാധ്യമങ്ങള്‍ക്ക് അനുമതി തേടാം. ദര്‍ബാര്‍ ഹാള്‍ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം പിആര്‍ഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്ന് നവംബര്‍ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇറക്കിയ ഉത്തരവായിരുന്നു വന്‍വിവാദത്തിലായത്. ഇതാണിപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.