സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യു ഡി എഫ് യോഗം ഇന്ന്

0

തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു ഡി എഫ് യോഗം ഇന്ന്. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് യു ഡി എഫ് യോഗം ചേരുന്നത്. ലീഗിന് നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. അതേസമയം ജെ ഡി യു പോയ സാഹചര്യത്തില്‍ അവര്‍ക്കു നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമനുസരിച്ച്‌ 15 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ലീഗും ഓരോ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം , ജെ ഡി യു , ആര്‍ എസ് പി എന്നിവരാണ് മല്‍സരിച്ചത്

Leave A Reply

Your email address will not be published.