അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യെ​ന്ന് സൂ​ച​ന

0

ബം​ഗ​ളൂ​രു: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ല്‍​ നി​ന്ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യെ​ന്ന് സൂ​ച​ന. ഇ​ന്ന് രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ബം​ഗ​ളൂ​രു പോ​ലീ​സ് ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സെ​ന​ഗ​ലി​ല്‍ ര​വി പൂ​ജാ​രി ഉ​ള്ള​താ​യി ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ര​വി പൂ​ജാ​രി​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് റെ​ഡ്കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ര​വി പൂ​ജാ​രി​യെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ നീ​ക്കം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. കൊ​ച്ചി ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ന് പി​ന്നി​ലും ര​വി പൂ​ജാ​രി​യെ​ന്നാ​ണ് സൂ​ച​ന. ഏ​ഴു​പ​തോ​ളം കേ​സു​ക​ളി​ല്‍ ഇയാള്‍ പ്ര​തി​യാ​ണ്.

Leave A Reply

Your email address will not be published.