അതിശൈത്യം; അമേരിക്കയില്‍ 21 പേര്‍ മരിച്ചു

0

വാഷിങ്ടണ്‍: അമേരിക്കയില്‍ അതിശൈത്യം കാരണം മരിച്ചവരുടെ എണ്ണം 21 ആയി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തി. തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.