സ്പീഡ് ബോട്ട് സര്‍വീസുമായി യൂബര്‍

0

മുംബൈ: യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. യൂബറിന്‍റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്‍റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും.

Leave A Reply

Your email address will not be published.