ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ​തി​രെ ആ​ന്ധ്രാ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

0

അ​മ​രാ​വ​തി: മോ​ദി സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ വ​ഞ്ചി​ച്ചെ​ന്ന് ആ​ന്ധ്രാ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. സം​സ്ഥാ​നം ര​ണ്ടാ​യി വി​ഭ​ജി​ച്ച​പ്പോ​ള്‍ ചെ​യ്ത വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും ഇ​ട​ക്കാ​ല ബ​ജ​റ്റി​ല്‍ സം​സ്ഥാ​ന​ത്തെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ച​ന്ദ്ര​ബാ​ബു നാ​യി​ഡു തു​റ​ന്ന​ടി​ച്ചു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലെ​ല്ലാം ആ​ന്ധ്ര​യെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്ബു​ള്ള അ​വ​സാ​ന ബ​ജ​റ്റ് ആ​യി​ട്ടു​പോ​ലും സം​സ്ഥാ​ന​ത്തി​ന് ഒ​ന്നും ന​ല്‍​കി​യി​ല്ല. ആ​ന്ധ്രാ​പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ആ​ന്ധ്ര​യി​ലെ ബി​ജെ​പി എം​എ​ല്‍​എ​മാ​ര്‍​ക്കും എം​പി​മാ​ര്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ളാ​കാ​നു​ള്ള യോ​ഗ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നും ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.