ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണു

0

കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നയ്ക്ക് പരിക്ക്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ ഏറ്റ് ദിമുത് കരുണരത്ന നിലത്ത് വീഴുകയായിരുന്നു. 31-ാം ഓവര്‍ എറിയാനെത്തിയകമ്മിന്‍സിന്‍റെ വേഗതയേറിയ ബൗണ്‍സര്‍ നേരെ വന്നുകൊണ്ടത് കരുണരത്നയുടെ കഴുത്തിന് പിന്നിലായിരുന്നു.കുത്തിപ്പൊന്തിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോഴായിരുന്നു ഇത്.

വേദന സഹിക്കാനാകാതെ ലങ്കന്‍ ഓപ്പണര്‍ ഗ്രൗണ്ടില്‍ വീണു. ഇതോടെ കളിക്കാരെല്ലാം പരിഭ്രാന്തരായി. ഉടനത്തന്നെ ലങ്കയുടേയും ഓസീസിന്‍റെയും വൈദ്യസംഘം ഗ്രൗണ്ടിലെത്തി കരുണരത്നയ്ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എമര്‍ജന്‍സി വണ്ടിയില്‍ സ്ട്രെച്ചറില്‍ കിടത്തി പുറത്തുകൊണ്ടുപോയി. അതേസമയം താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും, സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. ഗ്രൗണ്ട് വിടുമ്ബോള്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്നു കരുണ്‍രത്‌ന. 84 പന്തില്‍ 46 റണ്‍സടിച്ച കരുണരത്ന അഞ്ച് ബൗണ്ടറി നേടി.

Leave A Reply

Your email address will not be published.