പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം കര്‍ണാടക സന്ദര്‍ശിക്കുമെന്ന് യെഡിയൂരപ്പ

0

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി 10നും 19നും കര്‍ണാടക സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് യെഡിയൂരപ്പ.10ന് ഹുബ്ബള്ളിയില്‍ നടക്കുന്ന ബിജെപി കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തിക്കുന്നതിനായി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നിന്ന് 22 സീറ്റുകവില്‍ വിജയം നേടുമെന്നും യെഡിയൂരപ്പ പറഞ്ഞു. മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തു നടന്ന യോഗത്തിനു ശേഷമാണ് യെഡിയൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ 14നും 21നും സംസ്ഥാനം സന്ദര്‍ശിക്കും.

Leave A Reply

Your email address will not be published.