കിയ മോട്ടോഴ്‌സ് പുതിയ മോഡലുകളുമായി വിപണിയിലേക്ക്

0

പുതിയ മോഡലുകളുമായി കിയ മോട്ടോഴ്‌സ് വിപണിയില്‍. അടുത്തിടെ കൊച്ചിയില്‍ നടത്തിയ ഡിസൈന്‍ യാത്രയില്‍ രണ്ട് ലോകോത്തര കാറുകള്‍ കിയ പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ മോഡല്‍ പുറത്തിറക്കി ഓരോ ആറ് മാസത്തിലും പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. ആന്ധ്രപ്രദേശ് അനന്ത്പൂരില്‍ കമ്ബനിയുടെ പുതിയ 536 ഏക്കര്‍ പ്ലാന്റ് പൂര്‍ത്തിയായി. ഇന്ത്യന്‍ വിപണി ഏറെ കാത്തിരിക്കുന്ന ഇടത്തരം എസ് യുവി മോഡലായ എസ്പി2ഐ ഈ വര്‍ഷം ജൂണോടെ നിരത്തിലെത്തും. കഴിഞ്ഞ മാസം 29ന് പ്രവര്‍ത്തനം ആരംഭിച്ച കിയ2018 ഓട്ടോ എക്‌സ്‌പോയിലാണ് എസ്പി2ഐ കിയ ആദ്യമായി അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.