കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജിയില്‍ വിധി ഇന്ന്

0

കൊച്ചി: കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. അനധികൃതമായി ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയാണ് ഹര്‍ജി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്‌ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചത്. മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും ജീവനക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
എംപാനലുകാരെ കൊണ്ട് 480 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്ന് നേരത്തേ ഹെക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആ ഒഴിവുകളിലേക്ക് പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ വകുപ്പിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 1421 പേര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.

Leave A Reply

Your email address will not be published.